വിവാദത്തിന് പിന്നാലെ സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു,പകരം നായകനാകുന്നത് ഇന്ത്യന്‍ താരം

മുംബൈ: പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട ആസ്ത്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ടീം നായകസ്ഥാനത്തിന് പുറമേ ഐ.പി.എല്‍ നായക സ്ഥാനത്ത് നിന്നും സ്മിത്ത് രാജിവച്ചു. ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്ത് നിന്നാണ് സ്റ്റീവ് സ്മിത്ത് രാജിവച്ചത്. പകരം ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ ടീം നായകനാവും.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ക്രിക്കറ്റ് ലോകത്തെ നാണംകെടുത്തിയ സംഭവം അരങ്ങേറിയത്. വിഷയം വന്‍ വിവാദമായതോടെ ആസ്ത്രേലിയന്‍ സര്‍ക്കാര്‍ സ്മിത്തിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ഐ.സി.സിയുടെ ശിക്ഷാനടപടിക്കും സ്മിത്തും പന്ത് ചുരണ്ടിയ ഓസീസ് ഓപണര്‍ കാമറോണ്‍ ബെന്‍ക്രോഫ്റ്റും വിധേയരായി. സ്മിത്തിന് ഒരു കളിയില്‍ വിലക്കും മാച്ച് ഫീസിന്റെ 100 ശതമാനം പിഴയുമാണ് ശിക്ഷ. ബെന്‍ക്രോഫ്റ്റിന് മാച്ച് ഫീസിന്റെ 75 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുമാണ് നേരിട്ടത്.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...