മൊട്ടയടിച്ച് വ്യത്യസ്ത രൂപത്തില്‍ ജയറാം,’പഞ്ചവര്‍ണതത്ത’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

ജയറാമിനെയും കുഞ്ചാക്കോ ബോബനെയും മുഖ്യ കഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സപ്തതരംഗ് സിനിമ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

രമേഷ് പിഷാരടി, ഹരി പി. നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സമൂഹത്തിലെ വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടുപേരുടെ കൂടിച്ചേരലുകള്‍. രണ്ടുപേരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിഫലനങ്ങളാണ് രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular