സ്‌നേഹം നിരസിച്ച പെണ്‍കുട്ടിയ്ക്ക് വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് തൂങ്ങി മരിച്ചു; വീഡിയോ വൈറല്‍

തന്റെ സ്‌നേഹം നിരസിച്ച പെണ്‍കുട്ടിയുടെ മുന്നില്‍ യുവാവ് തൂങ്ങി മരിച്ചു. ഹൈദരാബാദിലെ നെരദ്മെത്തില്‍ ബുധനാഴ്ച രാവിലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ശാസ്താനഗര്‍ ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ഥിയായ അജ്മീര്‍ സാഗര്‍ ആണ് താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത ശേഷം തൂങ്ങി മരിച്ചത്. ഇതിനോടകം ഈ വീഡിയോ വൈറലായിക്കഴിഞ്ഞു.

തൂങ്ങി മരിക്കാന്‍ തയ്യാറായ ശേഷം പെണ്‍കുട്ടിയെ യുവാവ് വാട്സ്ആപ്പില്‍ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. മൂത്ത സഹോദരിയുടെ വീട്ടിലായിരുന്നു അജ്മീര്‍ താമസിച്ചിരുന്നത്. 17കാരിയായ പെണ്‍കുട്ടിയെ അജ്മീറിന് ഇഷ്ടമായിരുന്നു.

എന്നാല്‍ പെണ്‍കുട്ടി അജ്മീറിന്റെ ഇഷ്ടം നിരസിച്ചിരിന്നു. മാത്രമല്ല അജ്മീറിന്റെ വീട്ടുകാരും ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 10.41ഓട് കൂടി സാഗര്‍ പെണ്‍കുട്ടിക്ക് വാട്സ്ആപ്പില്‍ മെസേജ് അയച്ചു. വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ താന്‍ ജീവനൊടുക്കുന്നത് കാണിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ വിളിക്കുന്നതിന് മുമ്പ് മറ്റൊരു ആപ്ലിക്കേഷന്‍ വഴി ഈ സംഭവം റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. ഈ സമയം പെണ്‍കുട്ടിക്കൊപ്പം കൂട്ടുകാരിയും ഉണ്ടായിരുന്നു. ഇരുവരും അജ്മീര്‍ തമാശ കാണിക്കുകയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് കോള്‍ കട്ടാവുകയും ചെയ്തു.

സാഗറിന്റെ സഹോദരിയാണ് വീട്ടുടമസ്ഥനെ വിളിച്ച് സാഗര്‍ ഫോണ്‍ എടുക്കുന്നില്ലെന്ന കാര്യം വിളിച്ചുപറഞ്ഞത്. ഇതേ തുടര്‍ന്ന് വീട്ടിലെത്തിയ വീട്ടുടമസ്ഥനാണ് സാഗര്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

SHARE