ജേക്കബ് തോമസ് പബ്ലിക് മാസ്റ്ററല്ല, പബ്ലിക് സെര്‍വെന്റ് മാത്രം; ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ജേക്കബ് തോമസ് പബ്ലിക് മാസ്റ്ററല്ല, പബ്ലിക് സെര്‍വെന്റ് മാത്രമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ആരും വിമര്‍ശനത്തിന് അതീതരല്ലെന്നും കോടതി പറഞ്ഞു.

നേരത്തെ തനിക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് ഹര്‍ജി നല്‍കിയിരുന്നു. ഇതിന്മേലാണ് കോടതിയുടെ വിമര്‍ശനം. അഴിമതി ചൂണ്ടിക്കാണിക്കുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവര്‍ നിയമപ്രകാരം തനിക്കും കുടുംബത്തിനും സുരക്ഷ ഏര്‍പ്പെടുത്തണമെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ വിസില്‍ ബ്ലോവര്‍ നിയമ പ്രകാരം ജേക്കബ് തോമസിന് സംരക്ഷണം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ ജേക്കബ് തോമസിന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ല. ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകുന്നത് അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലല്ല. വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ ജേക്കബ് തോമസിന് ലഭിക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

ജേക്കബ് തോമസ് എല്ലാറ്റിന്റെയും മാസ്റ്ററല്ല. ആരും നിയമത്തിന് അതീതരല്ല. ജേക്കബ് തോമസിന് മുകളിലും അധികാര കേന്ദ്രങ്ങള്‍ ഉണ്ടെന്നും കോടതിയും ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular