ഇന്ത്യയിലെ 36 ശതമാനം സ്ത്രീകള്‍ക്കും ലൈംഗിക കോളുകളും എസ്.എം.എസുകളും ലഭിക്കുന്നു!!!

ഇന്ത്യയിലെ 36 ശതമാനം സ്ത്രീകള്‍ക്കും ഓരോ ആഴ്ചയിലും ലൈംഗീക കോളുകളോ എസ്എംഎസുകളോ ലഭിക്കുന്നുണ്ടെന്നാണ് പുതിയ സര്‍വ്വെ. സ്ത്രീകള്‍ക്കിടയിലെ ഫോണ്‍ കോളുകള്‍ വഴിയുള്ള പീഡനങ്ങള്‍ എന്ന പേരില്‍ (‘Understanding the Impact of Harassment and Spam Calls on Women’) ട്രൂകോളര്‍ ആപ്പ് നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2017ല്‍ സ്പാം കോളുകളുടെ കാര്യത്തില്‍ ഇന്ത്യയാണ് ലോകത്ത് നമ്പര്‍ വണ്‍. അവറേജ് ട്രൂകോളര്‍ യൂസര്‍മാര്‍ക്ക് ഏകദേശം 22.6 ശതമാനം സ്പാം കോളുകള്‍ ലഭിക്കുന്നുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നതോ കാശ് ആവശ്യപ്പെട്ടുകൊണ്ടോയുള്ള കോളുകള്‍ 72 ശതമാനം സ്ത്രീകളും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പ്രതിരോധിക്കുന്നുണ്ടെന്ന് സര്‍വ്വെ പറയുന്നു. നാല് ശതമാനം സ്ത്രീകള്‍ക്കും ദിവസേന വ്യാജ കോളുകള്‍ ലഭിക്കുന്നുണ്ടെന്നും സര്‍വ്വെയില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular