പട്ടികയില്‍ കയറിക്കൂടിയവര്‍ അനര്‍ഹര്‍,താനിനി എഐസിസി അംഗമായി തുടരാനില്ല; പൊട്ടിത്തെറിച്ച് വിഎം സുധീരന്‍

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ പൊട്ടിത്തെറിച്ച് വിഎം സുധീരനും പിസി ചാക്കോയും. പട്ടികയില്‍ കയറിക്കൂടിയവര്‍ അനര്‍ഹരെന്ന് വിഎം സുധീരന്‍ പറഞ്ഞു. താനിനി എഐസിസി അംഗമായി തുടരാനില്ലെന്ന് പൊട്ടിത്തെറിച്ചാണ് സുധീരന്‍ യോഗത്തില്‍ നിലപാട് എടുത്തത്.

നേതൃത്വം സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കയാണെന്നും കേരളത്തില്‍ നിന്നുള്ള എഐസിസി അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ തന്നോട് ആലോചിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും ചാക്കോ പറഞ്ഞു. കെപിസിസി-എഐസിസി പട്ടിക കൂട്ടായി ആലോചിക്കാതെയെടുത്ത തീരുമാനമാണെന്നും ഇനി രാഷ്ട്രീയ കാര്യ സമിതിയോഗത്തില്‍ പങ്കെടുക്കാന്‍ താനില്ലെന്നും ചാക്കോ പറഞ്ഞു.

എന്നാല്‍ കേരളത്തിലെ പുതിയ എഐസിസി അംഗങ്ങളുടെ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചു. 65 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്. പട്ടികയില്‍ 13 പേര്‍ വനിതകളാണ്.

SHARE