വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍; പോലീസില്‍ പരാതി നല്‍കി

വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജവാര്‍ത്തകളെന്ന് മകന്‍ വി എ അരുണ്‍കുമാര്‍. മൈനര്‍ സ്‌ട്രോക്കിനെ തുടര്‍ന്ന് ഒരു മാസത്തിലധികമായി വീട്ടില്‍ കഴിയുകയാണ് വി എസ്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മൈനര്‍ സ്‌ട്രോക്കിനെതുടര്‍ന്നുണ്ടായ ശാരീരികവിഷമതകള്‍ കുറഞ്ഞു. അണുബാധ ഒഴിവാക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. ഓഫീസ് കാര്യങ്ങളില്‍ ഇടപെടുന്നുണ്ട്. വൈകാതെ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിയെത്തും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുബുദ്ധികളാണെന്നും വി എ അരുണ്‍കുമാര്‍ ആരോപിച്ചു.

വി എസിന്റെ െ്രെപവറ്റ് സെക്രട്ടറി സി സുശീല്‍ കുമാര്‍ ഡിജിപിക്ക് ഇത് സംബന്ധിച്ച പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് ഒരു സ്വകാര്യ മാധ്യമം വഴി വ്യാജ വാര്‍ത്ത പ്രചരിച്ചത്.

SHARE