മന്ത്രി കെ.കെ. ശൈലജ പെട്ടു

തിരുവനന്തപുരം:ഭര്‍ത്താവിന്റെ പേരില്‍ അനധികൃതമായി ചികിത്സാചെലവ് എഴുതിയെടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. സമാനമായ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് വിജിലന്‍സ് നിയമോപദേശകന്‍ കോടതിയെ അറിയിച്ചു. ഇതോടെ വിജിലന്‍സ് നിലപാട് ഈ മാസം 13ന് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

ബിജെപി ദേശിയ നിര്‍വാഹക സമതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ വി.മുരളീധരനാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. ഭര്‍ത്താവ് കെ.കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് ചികിത്സാ ചെലവായ 180088.8 രൂപ അനധികൃതമായി എഴുതി എടുക്കാന്‍ ശ്രമിച്ചെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കെ.കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ ചികിത്സ നടത്തിയ കാലാവധി പല രേഖകളിലും കാണിച്ചിട്ടില്ല. ഒരേ സമയം ഒരേ ചികിത്സാ രീതിക്ക് തുക അനുവദിച്ചിട്ടില്ല. ഈ നടപടികള്‍ എല്ലാം മന്ത്രി എന്ന നിലയില്‍ ചട്ട വിരുദ്ധമായ നടപടികളാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...