ആരാധാകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാളിദാസ് ജയറാമിന്റെ പൂമരം സിനിമയുടെ റിലീസിങ് വീണ്ടും നീട്ടിവച്ചു. കാളിദാസന് നായകനായ ആദ്യ ചിത്രമാണ് പൂമരം. മാര്‍ച്ച് 9ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 15 ലേക്ക് റിലീസ് മാറ്റുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തികള്‍ നീണ്ടുപോവുന്നതാണ് ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണമെന്നാണ് സൂചനകള്‍. വ്യക്തമായ കാരണത്തെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. റിലീസിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഈ മാറ്റം. സിനിമയുടെ പോസ്റ്ററുകള്‍ പല സെന്ററുകളിലും പതിച്ചു കഴിഞ്ഞിരുന്നു. കാളിദാസന് നായകനായെത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ മലയാളികള്‍ കാത്തിരുന്ന ചിത്രമാണ് പൂമരം. ചിത്രത്തിലെ ‘ഞാനും ഞാനുമെന്റാളും’ എന്ന പാട്ട് പുറത്ത് വന്നതോടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. എന്നാല്‍ ചിത്രീകരണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും റിലീസ് ചെയ്യാത്തതിനെ തുടര്‍ന്ന് ചിത്രത്തിന് നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ‘പൂമരം പാട്ടിന്റെ ഒന്നാം വാര്‍ഷികം’ എന്ന കുറിപ്പോടെ കേക്കിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കാളിദാസ് ജയറാം തന്നെ സെല്‍ഫ് ട്രോളുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. ‘ഇനിയും മാറ്റിവെക്കുമോടെയ്’ എന്ന് അന്ന് തന്നെ സോഷ്യല്‍ മീഡിയ ചോദിച്ചിരുന്നു. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ സംവിധായകന് എബ്രിഡ് ഷൈനിന്റെ മൂന്നാമത്തെ ചിത്രമാണ് പൂമരം.
പൂമരം റിലീസ് വീണ്ടും നീട്ടിവച്ചു
Similar Articles
ആദ്യം ചീരക്കറിയിൽ വിഷം കലർത്തി നൽകി, മരിച്ചില്ലെന്നു കണ്ടതോടെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു, ഒരു ദിവസം വീട്ടിൽ സൂക്ഷിച്ച ശേഷം മൃതദേഹം റോഡ് സൈഡിലുപേക്ഷിച്ചു, വഴിത്തിരിവായത് എഴുത്തും വായനയുമറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പ്-...
പാലക്കാട്: മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചീരക്കറിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ...
ഫോറൻസിക് തെളിവുകൾ വ്യക്തമാക്കുന്നു കുറ്റക്കാരനെന്ന്, പ്രതി ചെയ്തിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം- കോടതി, താൻ രുദ്രാക്ഷം ധരിക്കുന്നയാൾ… ഇങ്ങനെയൊന്നും ചെയ്യാൻതനിക്ക് സാധിക്കില്ല… ആർജി കർ മെഡിക്കൽ കോളേജ് കൊലക്കേസ് പ്രതി- ശിക്ഷാവിധി തിങ്കളാഴ്ച
കൊൽക്കത്ത: ആർജികർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കഴാഴ്ച ശിക്ഷ വിധിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും...