സര്‍ക്കാര്‍ തീരുമാനത്തിന് പുല്ല് വില; തോന്നുംപടി ചാര്‍ജ്ജ് വാങ്ങിച്ച് ബസുടമകൾ; സമരവുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക്….

കൊല്ലം: സര്‍ക്കാര്‍ തീരുമാനം മറികടന്ന് വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് സ്വകാര്യ ബസുകള്‍ സ്വന്തം നിലയ്ക്ക് വര്‍ധിപ്പിച്ചു. കൊല്ലം ജില്ലയിലാണ് സംഭവം നടന്നത്. വര്‍ധിപ്പിച്ച നിരക്ക് എല്ലാ ബസുകളിലും പതിച്ചിട്ടുമുണ്ട്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സര്‍ക്കാര്‍. അഞ്ച് ദിവസത്തോളം നീണ്ട് നിന്ന അനിശ്ചിതകാല ബസ് സമരം പൊളിഞ്ഞതും അങ്ങനെയായിരുന്നു. എന്നാല്‍ കൊല്ലത്തെ സ്വകാര്യ ബസുകള്‍ ഇതിനെ വെല്ലുവിളിച്ച് നിരക്ക് കൂട്ടുകയായിരുന്നു. അവര്‍ നിശ്ചയിച്ച പണം കൊടുത്തില്ലെങ്കില്‍ വിദ്യാര്‍ഥികളെ അധിക്ഷേപിക്കുന്നതായും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ കൊല്ലത്ത് ഒരു സ്വകാര്യ ബസിന്റെ ചില്ല് തകര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. കണ്‍സെഷന്‍ നിരക്കിനെ ചോദ്യം ചെയ്ത ഒരു വിദ്യാര്‍ഥിനിയെ കഴിഞ്ഞ ദിവസം സ്വകാര്യ ബസ് തൊഴിലാളികള്‍ അധിക്ഷേപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാളെ ബസ് കസ്റ്റഡിയിലെടുക്കുമെന്നാണ് പൊലീസ് നിലപാട്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7