തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി ഇടതുമുന്നണി;അക്കൗണ്ട് തുറന്ന് ബിജെപി

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാലാം മണിക്കൂറിലേയ്ക്ക് കടക്കുമ്പോള്‍ ഇടതുമുന്നണി മേല്‍ക്കൈ നേടി. ആറ് കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ലീഡ് ചെയ്യുന്നു. കണ്ണൂര്‍ കോര്‍പറേഷനില്‍ ഇത്തവണ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞു.

86 മുനിസിപ്പാലിറ്റികളില്‍ 38 ഇടത്ത് എല്‍.ഡി.എഫും 39 ഇടത്ത് യു.ഡി.എഫും 3 ഇടത്ത് ബി.ജെ.പിയും ലീഡ് ചെയ്യുന്നു. 14 ജില്ലാ പഞ്ചായത്തുകളില്‍ 10 ഇടത്ത് എല്‍.ഡി.എഫും നാലിടത്ത് യു.ഡി.എഫും ആണ് മുന്നില. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 93 ഇടത്ത് എല്‍.ഡി.എഫ് 55 ഇടത്ത് യു.ഡി.എഫ് മൂന്നിടത്ത് ബി.ജെ.പിയും ലീഡ് ചെയ്യുന്നു. 941 ;്രഗാമപഞ്ചായത്തുകളില്‍ 396 ഇടത്ത് എല്‍.ഡി.എഫും 330 ഇടത്ത് യു.ഡി.എഫും 29 ഇടത്ത് ബി.ജെ.പിയും ലീഡ് ചെയ്യുകയാണ്.

മലപ്പുറം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് യു.ഡി.എഫിന് ലീഡ് ചെയ്യാന്‍ കഴിയുന്നത്.പാലക്കാട്, ചെങ്ങന്നൂര്‍, ഷോര്‍ണൂര്‍ നഗരസഭയില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടായി. അങ്കമാലി, കളമശേരി, തൃക്കാക്കര മുനിസിപ്പാലിറ്റികളില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു.

കൊച്ചി കോര്‍പറേഷനില്‍ ഒരിടത്ത് വിജയിക്കുകയും നാലിടത്ത് ലീഡ് ചെയ്യുകയുമാണ്. കോഴിക്കോട് മേയറുടെ വാര്‍ഡ് ബി.ജെ.പി പിടിച്ചെടുത്തു. തൃശൂര്‍ കോര്‍പറേഷനില്‍ ബി.ജെ.പി വക്താവും മേയര്‍ സ്ഥാനാര്‍ത്ഥിയുമായ ബി.ഗോപാലകൃഷ്ണന്‍ 241 വോട്ടിന് പരാജയപ്പെട്ടു. യു.ഡി.എഫാണ് ഇവിടെ വിജയിച്ചത്.

ജോസ് കെ.മാണിയിലുടെ പാലാ നഗരസഭയിലാണ് എല്‍.ഡി.എഫ് ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയത്. ജോസ്‌ജോസഫ് നേരിട്ട് ഏറ്റുമുട്ടിയ നാല് വാര്‍ഡുകളിലും ജോസ് പക്ഷം വിജയിച്ചു. യു.ഡി.എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി കുര്യാക്കോസ് പടവന്‍ തോറ്റു. 13 വാര്‍ഡുകളിലെ ഫലം അറിവായപ്പോള്‍ 9 ഇടത്ത് എല്‍.ഡി.എഫും നാലിടത്ത് യു.ഡി.എഫും വിജയിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഷോണ്‍ ജോര്‍ജ് ലീഡ് ചെയ്യുന്നു

Similar Articles

Comments

Advertismentspot_img

Most Popular