‘ആദരണീയനായ നേതാവാണ് വി.എസ്’ , പറയുന്നത് ആരാന്നറിയുമോ…?

കോട്ടയം: വി. എസ് അച്യുതാനന്ദന്‍ ആദരണീയനായ നേതാവാണെന്ന് കെ.എം മാണി. വി.എസിനെയും തന്നെയും ജനങ്ങള്‍ക്ക് അറിയാം. മുമ്പും സി.പി.എം സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സി.പി.എം സെമിനാറില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മാണി കോട്ടയത്ത് പറഞ്ഞു.

50 വര്‍ഷം പൊതുരംഗത്തുള്ള തനിക്ക് കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ ഇന്നലെകളെ കുറിച്ച് പറയാനുണ്ടെന്നും കെ.എം മാണി പറഞ്ഞു.മാണിയെ മുന്നണിയിലെടുക്കുന്നതിനെതിരെ വി.എസ് സി.പി.എം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയതുമായി ബന്ധപ്പെട്ടാണ് മാണിയുടെ പ്രതികരണം.

SHARE