ഹാദിയ കേസില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി:ഹാദിയ കേസില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമായിരുന്നു ഹാദിയയുടേതെന്ന് സുപ്രീം കോടതി. ഹദിയയുടേത് മാനഭംഗക്കേസല്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഹദിയയെ വീട്ടു തടങ്കലില്‍ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവ് അശോകന്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു. വിദേശ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയാല്‍ അത് സര്‍ക്കാര്‍ അന്വേഷിക്കണം. ഹാദിയ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ എന്‍ഐഎക്ക് സമയം അനുവദിച്ചിട്ടുണ്ട്.

അടുത്ത മാസം കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഷെഫിന്‍ ജഹാനൊപ്പം താമസിക്കാനാണ് താല്‍പര്യമെന്ന് ഹാദിയ സുപ്രീം കോടതിയില്‍ പറഞ്ഞു. വീട്ടുകാര്‍ വീട്ടുതടങ്കലില്‍ വെച്ച് മയക്കുമരുന്ന് നല്‍കി എന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. ഈ കാര്യങ്ങളില്‍ മറുപടി നല്‍കാന്‍ പിതാവ് അശോകന്‍ കൂടുതല്‍ സമയം ചോദിച്ചു.

SHARE