നടി മാതു വീണ്ടും വിവാഹിതയായി!! വരന്‍ തമിഴ്‌നാട് സ്വദേശി യു.എസിലെ ഡോക്ടര്‍

നടി മാതു വീണ്ടും വിവാഹിതയായി. യുഎസില്‍ ഡോക്ടറായ തമിഴ്നാട് സ്വദേശിയായ അന്‍പളകന്‍ ജോര്‍ജ് ആണ് വരന്‍. മുന്‍പ് ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ മാതു സിനിമയോടും ഗുഡ്‌ബൈ പറഞ്ഞിരുന്നു. രണ്ടു മകളാണ് മാതുവിന്, ജെയ്മിയും ലൂക്കും. മകള്‍ ജെയ്മി എട്ടിലും മകന്‍ ലൂക്ക് ആറാം ക്ലാസിലുമാണ്. മാതു തന്നെയാണ് ഫേസ്ബുക്കിലൂടെ വിവാഹവാര്‍ത്ത പങ്കുവെച്ചത്.

നാലുവര്‍ഷം മുമ്പ് ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് മാതു ജേക്കബുമായി വേര്‍പിരിയുന്നത്. കഴിഞ്ഞ കുറേ കാലമായി മക്കളുമൊത്ത് ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഡാന്‍സ് ക്ലാസ് നടത്തി ഒതുങ്ങി കഴിഞ്ഞുകൂടുകയാണ് താരം. വിവാഹത്തിനു മുന്‍പേ മീന എന്ന പുതിയ പേരിനൊപ്പം ക്രിസ്തുമതവും സ്വീകരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular