സച്ചിന്‍, ധോണി, കോഹ്ലി…, ഇവര്‍ക്കൊപ്പം ഇനി പ്രിയയും…!

ന്യൂഡല്‍ഹി: അഡാര്‍ ലവ്വിലെ നായിക പ്രിയ പി വാര്യര്‍ ഇന്‍സ്റ്റാഗ്രാം പരസ്യ രംഗത്തേക്കും. ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാണ് ഒരൊറ്റ പാട്ടിലൂടെ ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച പ്രിയ രംഗത്ത് വന്നിരിക്കുന്നത്. ഉല്‍പ്പന്നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്യുന്ന രീതിയെയാണ് ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിങ്.
പ്രമുഖ സ്മാര്‍ട്ടഫോണ്‍ കമ്പനിയായ വണ്‍ പ്ലസ് വണ്‍, സ്‌നാക്ക്‌സ് കമ്പനി പ്രിങ്കിള്‍സ് എന്നിവയാണ് പ്രിയയെ വെച്ച് ഇന്‍ഫളുവന്‍സര്‍ മാര്‍ക്കറ്റിംഗ് ചെയ്തിരിക്കുന്നത്. വണ്‍ പ്ലസ് വണ്ണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ വണ്‍ പ്ലസ് 5ടിയ്ക്ക് വീഡിയോ പ്രമോഷനാണ് പ്രിയ നല്‍കുന്നത്. അതേസമയം പ്രിങ്കിള്‍സിന് ഫോട്ടോയും. താരം തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിരുന്നു.


മലയാളത്തില്‍ നിന്ന് ആദ്യമായാണ് ഒരു സെലിബ്രിറ്റി ഇതു പോലൊരു പ്രൊമോഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നത് ബോളിവുഡ് താരങ്ങളും, ക്രിക്കറ്റ് താരങ്ങളും ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിംഗ് വഴി വരുമാനം നേടാറുണ്ട്. വിരാട് കൊഹിലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എം എസ് ധോണി, സണ്ണി ലിയോണ്‍, എന്നിവര്‍ ഒരു പോസ്റ്റിനും 50 ലക്ഷം മുതല്‍ 2 കോടി രൂപ വരെ ഈടാക്കുന്നു എന്നാണ് അറിയുവാന്‍ സാധിച്ചത്.


ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്വിലെ ആദ്യ ഗാനം പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ താരമായ പെണ്‍കുട്ടിയാണ് പ്രിയ പി വാര്യര്‍. ഒറ്റ ദിവസം കൊണ്ട് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമാക്കിയത് 6.06 ലക്ഷം ഫോളോവേഴ്‌സിനെയാണ്. ഒരു ദിവസത്തില്‍ കൂട്ടിച്ചേര്‍ത്ത ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ അമേരിക്കന്‍ ടിവി താരം കെയിന്‍ ജെന്നറും ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രമാണ് പ്രിയക്ക് മുന്നിലുണ്ടായിരുന്നത്.

SHARE