‘ഒരു അഡാറ് ലവ്മായി വന്ന് മലയാളി ചെക്കന്‍മാരുടെ മനം കവര്‍ന്ന നൂറിന്‍ ഷെരീഫിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

‘ഒരു അഡാറ് ലവ്’ ചിത്രത്തിലെ നായികമാരില്‍ ഒരാളായ നൂറിന്‍ ഷെരീഫിന്റെ ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിലെ ആദ്യ ഗാനത്തിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനാണ് ഗാനമാലപിച്ചത്. യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്താണ് ഈ ഗാനമിപ്പോള്‍. ഇതിനകം തന്നെ അഞ്ച് ലക്ഷത്തിലധികമാളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

SHARE