കാത്തിരിപ്പിനൊടുവില്‍ ആമി തീയറ്ററുകളില്‍

തിരുവനന്തപുരം: ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍, കമല്‍ സംവിധാനം ചെയ്ത ആമി തിയേറ്ററുകളില്‍. ജീവിതവും എഴുത്തും എന്നും ആഘോഷമാക്കിയ ആമിയുടെ ജീവിതം ഒടുവില്‍ അഭ്രപാളിയിലുമെത്തിയിരിക്കുന്നു. തിരുവനന്തപുരത്തുനടന്ന പ്രത്യേക പ്രദര്‍ശനത്തിന് മന്ത്രിമാരടക്കം നിരവധിപേരെത്തി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന പ്രത്യേകപ്രദര്‍ശനം കാണാന്‍ ആമിയുടെ സഹോദരിയടക്കം രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ നിരവധിപേരെത്തി. കേരളത്തില്‍മാത്രം നൂറോളം തിയേറ്റരുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തില്‍ ആമിയായി മഞ്ജു വാര്യര്‍ എത്തുന്നത്. ടൊവിനോ തോമസ്, അനൂപ് മേനോന്‍, മുരളീ ഗോപി, രണ്‍ജി പണിക്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെപിഎസി ലളിത, രാഹുല്‍ മാധവ് തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. റാഫേല്‍ തോമസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.

Similar Articles

Comments

Advertismentspot_img

Most Popular