മദ്യത്തിന് വില വര്‍ധിക്കും!!! 400 രൂപ വരെയുള്ള മദ്യത്തിന് 200 ശതമാനവും അതിന് മുകളിലുള്ള മദ്യത്തിന് 210 ശതമാനവും നികുതി ഏര്‍പ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില വര്‍ധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസ്‌ക്ക്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി വര്‍ധിപ്പിച്ചാതായി ബജറ്റില്‍ വ്യക്തമാക്കിയ മന്ത്രി സര്‍ച്ചാര്‍ജുകള്‍ ഒഴിവാക്കിയതിനാല്‍ നികുതിവര്‍ധന നാമമാത്രമാണെന്നും അറിയിച്ചു. ഒപ്പം വിദേശ നിര്‍മിത മദ്യത്തിന്റെ വില്‍പന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

400 രൂപവരെയുള്ള മദ്യത്തിന് 200 ശതമാനവും അതിനു മുകളിലുള്ള മദ്യത്തിന് 210 ശതമാനം നികുതിയും ഏര്‍പ്പെടുത്തുമെന്ന് അറിയിച്ച മന്ത്രി ബിയറിന്റെ നികുതി 100 ശതമാനമാക്കുമെന്നും അറിയിച്ചു.

SHARE