മദ്യവില്‍പ്പന; ആപ്പ് പണി കൊടുത്തു…ബവ്‌കോ ഷോപ്പുകള്‍ക്ക് നല്‍കിയ ആപ്പും പ്രവര്‍ത്തിക്കുന്നല്ല

തിരുവനന്തപുരം: മദ്യം ബുക്ക് ചെയ്തവരുടെ ഇടോക്കണ്‍ പരിശോധിക്കാന്‍ ബവ്‌കോ ഷോപ്പുകള്‍ക്ക് നല്‍കിയ ആപ്പും പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. വെര്‍ച്വല്‍ ക്യൂ ആപ്പില്‍ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ ക്യൂ ആര്‍ കോഡ് ഔട്ട്‌ലറ്റിലെ റജിസ്‌ട്രേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് പരിശോധിക്കണമെന്നായിരുന്നു ബവ്‌കോ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍, ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെങ്കിലും പല ഷോപ്പുകളിലും ഒടിപി ലഭിക്കാത്തതിനാല്‍ ആപ്പ് ഉപയോഗിക്കാനായില്ല.

ഇതോടെ ഇടോക്കന്റെ നമ്പര്‍ എഴുതിയെടുത്തശേഷം മദ്യം വിതരണം ചെയ്യാന്‍ ബവ്‌കോ നിര്‍ദേശിക്കുകയായിരുന്നു. ആപ്പ് ഉപയോഗിച്ചുള്ള ഇന്നത്തെ ബുക്കിങ് അവസാനിച്ചതായി അധികൃതര്‍ പറഞ്ഞു. ആപ്പില്‍ മദ്യം ബുക്ക് ചെയ്തവര്‍ക്ക് ദൂരെ സ്ഥലങ്ങളിലുള്ള മദ്യശാലകളാണ് ലഭിച്ചതെന്നും പരാതിയുണ്ട്. 20 കിലോമീറ്റര്‍ അകലെയുള്ള മദ്യശാലകള്‍ ലഭിച്ചവരുമുണ്ട്. പിന്‍കോഡ് കൃത്യമായി മാപ്പ് ചെയ്യാത്തതാണ് പ്രശ്‌നത്തിനിടയാക്കിയത്.

ബവ്‌കോ ഷോപ്പിലെത്തുന്നവരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുമെന്ന് അറിയിച്ചെങ്കിലും പലയിടത്തും സ്‌കാനര്‍ ലഭിച്ചില്ല. പ്രശ്‌നങ്ങള്‍ ഇന്നത്തോടെ പരിഹരിക്കുമെന്ന് ബവ്‌കോ അധികൃതര്‍ അറിയിച്ചു.

Follow us on pathram online news

Similar Articles

Comments

Advertismentspot_img

Most Popular