ആവേശമുണര്‍ത്തുന്ന ധാരാളം മീനുകള്‍ കടലില്‍ ബാക്കിയുണ്ട്, ട്വിറ്റര്‍ ഉപേക്ഷിക്കുകയാണന്ന മുന്നറിയിപ്പുമായി അമിതാഭ് ബച്ചന്‍

ട്വിറ്റര്‍ ഉപേക്ഷിക്കുകയാണെന്നുള്ള അറിയിപ്പുമായി ബിഗ് ബി അമിതാഭ് ബച്ചന്‍. ട്വിറ്ററില്‍ ബച്ചന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 33 മില്യണില്‍ നിന്നും 32.9 മില്യണായി കുറഞ്ഞതിനു പിന്നാലെയാണ് ബച്ചന്റെ അറിയിപ്പ്.ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ സമയമായെന്നും ആവേശമുണര്‍ത്തുന്ന ധാരാളം മീനുകള്‍ കടലില്‍ ബാക്കിയുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്വിറ്റര്‍ തന്റെ ആരാധകരുടെ എണ്ണം കുറച്ചെന്ന് പരാതി പറഞ്ഞ ബിഗ് ബി അതൊരു തമാശയാണെന്നും പറഞ്ഞു.

ഹിന്ദി ചലച്ചിത്ര ലോകത്തെത്തിയിട്ട് 27 വര്‍ഷമായെന്നും ആ കാലമത്രയും തന്നെ ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. സര്‍കാര്‍ 3 എന്ന ചിത്രത്തിലാണ് 74 കാരനായ ബച്ചന്‍ അവസാനമായി അഭിനയിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular