റിമി ടോമി തല്ലിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, പ്രചരിക്കുന്ന വീഡിയോ ശരിയല്ല: സത്യം വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്

തിരുവനന്തപുരം: ഗാനമേളക്കിടെ ശല്യം ചെയ്തയാളെ റിമി ടോമി തല്ലിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി റിമിയുടെ ഭര്‍ത്താവ് റോയ്സ് രംഗത്ത്. തനിക്കും ഈ വീഡിയോ ലഭിച്ചിരുന്നുവെന്നും എന്നാല്‍ വീഡിയോയില്‍ ഉള്ളത് റിമിയല്ലെന്നും റോയ്സ് പറഞ്ഞു.എനിക്കും ഈ വീഡിയോ ഒരാള്‍ അയച്ചു തന്നിരുന്നു. ആരാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അറിയില്ല എന്നാണു പറഞ്ഞത്. മറ്റൊരാള്‍ അയച്ചതാണ് എന്നും പറഞ്ഞു. എനിക്ക് ഇപ്പോഴും ഈ വീഡിയോ കിട്ടുന്നുണ്ട്. ഒന്നുമാത്രം പറയാം, ആ വീഡിയോയിലുള്ളത് റിമിയല്ല.

റിമി ആരെയും തല്ലിയിട്ടില്ലെന്നു മാത്രമല്ല, ഗാനമേളകളില്‍ സ്റ്റേജില്‍ നിന്നിറങ്ങി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പതിവും റിമിക്കില്ല. നടക്കാത്തൊരു സംഭവത്തിലേക്കാണ് റിമിയുടെ പേര് വലിച്ചിഴയ്ക്കുന്നത്.നല്ല വിഷമമുണ്ട്. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതുകൊണ്ടെന്താണ് ലാഭം എന്നും അറിയില്ല.അതേസമയം, ശബാന എന്ന ഗായികയുടെ വീഡിയോയാണ് റിമിയുടെ പേരില്‍ പ്രചരിക്കുന്നത്. താന്‍ നേരിട്ട അനുഭവം വിവരിച്ച് ശബാന തന്നെ യൊണ് ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്.

Ganamela yil rimi Tomy adikkunnu thirichu rimi Tomy kkum adi kittunnu.malappuram kaalikaavil nadannath.

Gepostet von Najeeb Mather am Mittwoch, 31. Januar 2018

https://www.facebook.com/changayees/videos/2034317260191291/

Similar Articles

Comments

Advertismentspot_img

Most Popular