ആജീവനാന്ത വിലക്ക് നീക്കണം: ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു, ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.ബി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സൂചന.

ഐ.പി.എല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.ബി.സി.ഐ ശ്രിശാന്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സിന്റ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്‌സ് ഇലവനുമായി നടന്ന മത്സരത്തില്‍ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് ആരോപിച്ച് 2013 മേയ് 16 നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

പൊലീസ് അറസ്റ്റിനു പിന്നാലെയാണ് ബി.ബി.സി.ഐ താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാല്‍ പിന്നീട് വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയിരുന്നില്ല.

ഇതിനെതിരെ ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കിയിരുന്നെങ്കിലും ഈ വിധിയെ ചോദ്യം ചെയ്ത് ബി.ബി.സി.ഐ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് സമര്‍പിച്ച അപ്പീലില്‍ താരത്തിനെതിരെയുള്ള വിലക്ക് ശരിവെക്കുകയായിരുന്നു. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍...