നടി അമല പോളിനോട് അശ്ലീല സംഭാഷണം നടത്തിയ വ്യവസായി അറസ്റ്റില്‍… അശ്ലീലം പറഞ്ഞത് നൃത്തപരിശീലനത്തിനിടെ

ചെന്നൈ: നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി പൊലീസ് പിടിയില്‍. ചെന്നൈയില്‍ നൃത്ത പരിശീലനത്തിനിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന താരത്തിന്റെ പരാതിയില്‍ കൊട്ടിവാക്കത്തുള്ള വ്യവസായി അഴകേശനെയാണ് മാമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.

അമല പോള്‍ ഉള്‍പ്പെടെ സിനിമാ പ്രവര്‍ത്തകര്‍ ഈ മാസം മൂന്നിന് മലേഷ്യയില്‍ സ്ത്രീ ശാക്തീകരണം വിഷയത്തില്‍ മെഗാ ഷോ അവതരിപ്പിക്കുന്നുണ്ട്. മൂന്നു ദിവസമായി ഇതിന്റെ പരിശീലനം ചെന്നൈയിലെ സ്റ്റുഡിയോയില്‍ നടക്കുന്നു. നൃത്തപരിശീലനത്തിനിടെ തന്റെ അടുത്തെത്തിയ അഴകേശന്‍ അശ്ലീലം പറഞ്ഞുവെന്നും അപമാനകരമായ രീതിയില്‍ ഇടപെട്ടുവെന്നുമാണ് അമലാ പോളിന്റെ പരാതി.

ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രഫഷനലുകളായ സ്ത്രീകളുടെ സുരക്ഷ കൂടി കണക്കിലെടുത്താണു പരാതി നല്‍കിയത്. ചെന്നൈ മാമ്പലം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണു നടി പരാതി നല്‍കിയത്. അതിയേഷനെ അറസ്റ്റ് ചെയ്ത പൊലീസ് പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.

തന്റെ മലേഷ്യന്‍ സന്ദര്‍ശനത്തെപ്പറ്റി വ്യക്തമായി അറിഞ്ഞ ഇയാളില്‍നിന്ന് സുരക്ഷാപ്രശ്‌നം നേരിടേണ്ടി വരുമെന്ന ഭയംകൊണ്ടാണ് പോലീസിനെ സമീപിച്ചതെന്ന് അമല പ്രതികരിച്ചു

Similar Articles

Comments

Advertismentspot_img

Most Popular