കമലിനൊപ്പം ആദ്യ ചിത്രം, ഇന്ത്യന്‍ 2വില്‍ നായകയായി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര എത്തുന്നു

സംവിധായകന്‍ ഷങ്കറും ഉലകനായകന്‍ കമല്‍ഹാസനും ഒന്നിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ഇന്ത്യന് രണ്ടാം ഭാഗമെത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് കമലിന്റെ നായികയായി ചിത്രത്തില്‍ വേഷമിടുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ നയന്‍താര കമലിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇന്ത്യന്‍ 2. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ മനീഷ കൊയ്രാള, ഊര്‍മ്മിള മതോന്ത്കര്‍ എന്നിവരായിരുന്നു നായികമാര്‍.

കഴിഞ്ഞ ജനുവരി 26 നാണ് ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗം എടുക്കാന്‍ പോകുന്നതായി സംവിധായകന്‍ ഷങ്കര്‍ വെളിപ്പെടുത്തിയത്. രജനീകാന്ത് ചിത്രമായ 2.0യുടെ നിര്‍മ്മാതാക്കളായ ലിസ പ്രൊഡക്ഷന്‍സ് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. അതേസമയം ഇന്ത്യന്‍ 2 ഒരു ദ്വിഭാഷ ചിത്രമായിരിക്കും. 200 കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്.അഴിമതിയ്ക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന സ്വാതന്ത്ര്യസമര സേനാനിയുടെ കഥയാണ് ആദ്യ ചിത്രം അനാവരണം ചെയ്യുന്നത്. ചിത്രത്തില്‍ കമലിന് ഇരട്ടവേഷമായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ഉലകനായകനെ തേടിയെത്തി.

Similar Articles

Comments

Advertismentspot_img

Most Popular