ശശീന്ദ്രന് വീണ്ടും കെണി, കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കേസില്‍ എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.നേരത്തേ സി.ജെ.എം കോടതിയില്‍ ഹരജി നല്‍കിയ തിരുവനന്തപുരം സ്വദേശിനി മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കിയതും പെണ്‍കുട്ടിക്കെതിരെ നല്‍കിയതുമായ നിരവധി കേസുകളുണ്ട്. ഇതൊന്നും പരിഗണിക്കാതെ പെണ്‍കുട്ടിയുടെ ഹരജി മാത്രം പരിഗണിച്ച് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ മജിസ്ടേറ്റിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.ഫോണ്‍കെണി കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular