എ.കെ ശശീന്ദ്രന്‍ മന്ത്രിപദത്തിലേക്ക്, സത്യപ്രതിജ്ഞ വ്യാഴാഴ്ച

എ കെ ശശീന്ദ്രന്‍ എംഎല്‍എ ഉടന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തും. മറ്റന്നാള്‍ ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുന്നണി നേതൃത്വത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു

സത്യപ്രതിജ്ഞക്ക് ഗവര്‍ണറുടെ സമയവും തേടി. എന്നാല്‍ നാളെ ഗവര്‍ണറര്‍ക്ക് അസൗകര്യം ഉള്ളത് കൊണ്ടാണ് സത്യപ്രതിജ്ഞ മറ്റന്നാളത്തേക്ക് മാറ്റിവച്ചത്. ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ പശ്ചാത്തലത്തിലാണ് ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാന്‍ എന്‍സിപി നേതൃത്വം തീരുമാനിച്ചത്. ശശീന്ദ്രനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സിപിഐഎമ്മിനും എല്‍ഡിഎഫിനും എതിരഭിപ്രായമില്ലായിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular