റോജയെ നായികയാക്കി ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്തിന്റെ രണ്ടാം ഭാഗം ഇറക്കും, വിവാദ പരാമര്‍ശവുമായി തെലുങ്ക് സംവാധായകന്‍ രംഗത്ത്

തെന്നിന്ത്യന്‍ നായിക റോജയ്ക്കെതിരേ വിവാദ പ്രസ്താവനയുമായി തെലുങ്ക് സംവാധായകന്‍ അജയ് കൗണ്ടിനിയ. എംഎല്‍എ കൂടിയായ റോജയെ നായികയാക്കി രാം ഗോപാല്‍ വര്‍മ്മയുടെ ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്തിന്റെ രണ്ടാം ഭാഗം ചെയ്യുമെന്നാണ് അജയ് പറഞ്ഞത്. പുതിയ ചിത്രമായ ഭൂത് ബംഗ്ലയുടെ പ്രചാരണാര്‍ഥം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.

എംഎല്‍എ ആയിരുന്നിട്ടും സിനിമ രംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കൊണാന്‍ റോജയ്ക്ക് സാധിക്കുന്നില്ലെന്നും സംവിധാനയകന്‍ കുറ്റപ്പെടുത്തി. 2000ത്തിലധികം ടെക്നീഷ്യന്മാരും മറ്റ് അണിയറപ്രവര്‍ത്തകരും താരങ്ങളുമെല്ലാം ചേര്‍ന്നതാണ് തെലുങ്ക് സിനിമ. അവരെല്ലാം കഠിനമായി അധ്വാനിക്കുകയാണ്. എന്നാല്‍ സിനിമയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കൊണാന്‍ സിനിമാരംഗത്തുനിന്ന് പൊതുരംഗത്തേക്ക് വന്ന റോജയ്ക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്ന് അജയ് ചോദിച്ചു.

എല്ലാ മേഖലകളിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാനായി അവര്‍ ഓടിനടക്കുകയാണെന്നും എന്നാല്‍ സിനിമയിലെ പ്രശ്നങ്ങള്‍ മാത്രം കണ്ടില്ലെന്നു നടിക്കുകയുമാണെന്നും അജയ് പറഞ്ഞു. ഇതിന് പിന്നാലെയാണ് വിവാദ സിനിമയായ ജിഎസ്ടിയുടെ രണ്ടാം ഭാഗം റോജയെ വെച്ച് ചെയ്യാന്‍ തയ്യാറാണെന്ന് അജയ് പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular