രാം ഗോപാല്‍ വര്‍മ്മ ജയിലിലേക്ക്

വിവാദങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത ആളാണ് രാം ഗോപാല്‍ വര്‍മ്മ. രാജ്യത്ത് എന്ത് കാര്യമുണ്ടായാലും അതിനെ വിമര്‍ശിക്കുന്നതില്‍ മുന്നിലുള്ള ആളുമാണ്.അങ്ങനെ ഇരിക്കെ പോണ്‍സ്റ്റാറായ മിയ മാല്‍കോവ മുഖ്യ വേഷത്തിലെത്തുന്ന ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് പുറത്തിറങ്ങുന്നത്.എന്നാല്‍ പുറത്തിറങ്ങിയതു മുതല്‍ ഇതുവരെ വിവാദത്തിന് ഒരു കുറവുമില്ല.എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥയിലാണ്.
സ്ത്രീകളെ അധിഷേപിക്കുന്ന തരത്തിലുള്ള ഭാഗങ്ങള്‍ ചിത്രത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇപ്പോള്‍ ചില വനിതാ സംഘടനകളാണ് ചിത്രത്തിനെതിരെ പരാതിയുമായെത്തിയിരിക്കുന്നത്.ഇതേതുടര്‍ന്ന് രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരിക്കുകയാണ്.

എന്നാല്‍ചഗോഡ്, സെക്സ് ആന്റ് ട്രൂത്ത് എന്ന ചിത്രം താനല്ല സംവിധാനം ചെയ്തതെന്നും, ആശയം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും സിനിമ പോളണ്ടിലും യു.കെയിലുമായാണ് ചിത്രീകരിച്ചതെന്നും ആര്‍ ജി വി പറയുന്നു. എന്നാല്‍ ഗോഡ്, സെക്സ് ആന്റ് ട്രൂത്തില്‍ രാം ഗോപാല്‍ വര്‍മ്മയ്ക്കുള്ള ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ ചില തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു ആക്റ്റിവിസ്റ്റ് ആണ് ഇതിന്റെ തെളിവുകള്‍ ഹാജരാക്കിയത്. സിനിമ ചിത്രീകരിച്ചത് യൂറോപ്പില്‍ അല്ല, ഹൈദരാബാദില്‍ ആണെന്നും അവര്‍ പറയുന്നു.

അതേസമയം ഇന്ത്യയില്‍ വെച്ച് ഒരു ഫോണോഗ്രഫിക് സിനിമ ചിത്രീകരിക്കുന്നത് ശിക്ഷാര്‍ഹമാണ്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് ചിത്രീകരിച്ചിരിക്കുന്നത് ഇന്ത്യയിലെ തന്നെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വെച്ചാണ്.

SHARE