തമിഴ്‌നാട് ഗ്രാമത്തില്‍ നടക്കുന്ന വിവാഹമാണോ ഇത്, മകളുടെ കല്യാണം തമിഴ് സ്‌റ്റൈലില്‍ ആഘോഷമാക്കി ലാലും കുടുംബവും (വീഡിയോ

ജനുവരി 27നായിരുന്നു നടന്‍ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹം. അലന്‍ ആണ് വരന്‍. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ആര്‍ഭാടപൂര്‍വമായ ചടങ്ങളുകള്‍ കൊണ്ട് വിവാഹനിശ്ചയവും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇത്തവണ ലാല്‍ സ്‌റ്റൈലില്‍ നടന്ന വിവാഹ ആഘോഷങ്ങളും ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

ഡപ്പാംകുത്തും തമിഴ് സ്‌റ്റൈലിലുള്ള വേഷവിധാനങ്ങളും ആയിരുന്നു വിവാഹത്തലേന്നുള്ള ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയത്. തമിഴ്‌നാട് ഗ്രാമത്തില്‍ നടക്കുന്ന വിവാഹമാണോയെന്ന് സംശയിപ്പിച്ചേക്കാവുന്ന തരത്തിലായിരുന്നു ആഘോഷം. ചുവപ്പ് സാരിയും മുല്ലപ്പൂവും അണിഞ്ഞ് തനി തമിഴ്‌നാട് പെണ്‍കൊടിയുടെ വേഷമായിരുന്നു മോണിക്കയുടേത്. ? അടിച്ചുപൊളി തമിഴ് ഗാനങ്ങള്‍ക്ക് ചുവടുവെച്ച് തനി തമിഴ് ലുക്കിലായിരുന്നു ലാലും മകനുമെത്തിയത്.

താരങ്ങളുടെ വിവാഹങ്ങള്‍ വാര്‍ത്തയാകാറുണ്ടെങ്കിലും ആദ്യമായിട്ടായിരിക്കും ഒരു താരത്തിന്റെ മകളുടെ വിവാഹം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നവദമ്പതികളായ നടി ഭാവനയും നവീനും വിവാഹത്തിന് എത്തിയത് ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി. വിവാഹത്തിന് മമ്മൂട്ടി, മഞ്ജു വാരിയര്‍, സംയുക്താ വര്‍മ, ജയസൂര്യ അടക്കമുള്ള താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു.വിവാഹ ആഘോഷങ്ങള്‍ക്കൊപ്പം മോണിക്കയുടെ മേക്കോവര്‍ വീഡിയോയും ആഡംബര വിവാഹക്ഷണക്കത്തും വൈറലായിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular