അഭ്യൂഹങ്ങള്‍ക്ക് വിട, സ്ഥാനാര്‍ഥിയായി മഞ്ജു വാര്യര്‍ ചെങ്ങന്നൂരിലേക്കില്ല: സ്ഥിതീകരണവുമായി സി.പി.എം ജില്ലാ നേതൃത്വം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി നടി മഞ്ജു വാര്യര്‍ മത്സരിക്കുമെന്ന വാര്‍ത്ത തള്ളി സി.പി.എം ആലപ്പുഴ ജി്ല്ലാ നേതൃത്വം. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സിനിമാ താരങ്ങളെ ആരെയും മത്സരിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു.

വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular