ആറാം തമ്പുരാനിലെ ഉണ്ണിമായായി അനുശ്രീ…. ഷൂട്ടിങ് ലൊക്കേഷനിലെ അനുകരണ വീഡിയോ വൈറല്‍!!

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയ്ക്ക് അണിയറ പ്രവര്‍ത്തകര്‍ക്ക് ദോശ ചുട്ടുകൊടുക്കുന്ന അനുശ്രീയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ, മറ്റൊരു വീഡിയോയും എത്തിയിരിക്കുകയാണ്.

ആറാം തമ്പുരാനിലെ ഉണ്ണിമായയായി ചെറിയ രീതിയിലുള്ള അനുകരണം നടത്തിയിരിക്കുകയാണ് നടി. പിഷാരടിയോടൊപ്പം പഞ്ചവര്‍ണ തത്തയുടെ രചന നിര്‍വഹിച്ച ഹരി.പി. നായരും കൂടെയുണ്ട്. മഞ്ജുവാര്യരും മോഹന്‍ലാലും ആദ്യമായി കണ്ടുമുട്ടുന്ന രംഗമാണ് രസകരമായി ഇരുവരും അവതരിപ്പിച്ചിരിക്കുന്നത്.

ജയറാം, കുഞ്ചാക്കോ ബോബന്‍, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മണിയന്‍ പിള്ള രാജുവാണ് പഞ്ചവര്‍ണ്ണതത്ത നിര്‍മ്മിക്കുന്നത്. ജയചന്ദ്രനാണ് സംഗീതം നിര്‍വഹിക്കുന്നത്. ഔസേപ്പച്ചന്റേതാണ് പശ്ചാത്തല സംഗീതം.

Similar Articles

Comments

Advertismentspot_img

Most Popular