എട്ടുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ബന്ധുവായ 28കാരന്‍ പീഡിപ്പിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധുവായ 28 കാരന്‍ പീഡനത്തിന് ഇരയാക്കി. വടക്കന്‍ ഡല്‍ഹിയിലെ ശുകാര്‍പുര്‍ ബസ്തി മേഖലയിലാണ് സംഭവം. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂലിത്തൊഴിലാളികളാണ് കുട്ടിയുടെ അച്ഛനും അമ്മയും. ഇരുവരും ജോലിക്കു പോയ സമയത്താണ് കുട്ടി പീഡനത്തിന് ഇരയായത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ കുട്ടിയെ അമ്മ കാണുന്നത്. കുട്ടിയെ നോക്കാന്‍ ബന്ധുവായ സ്ത്രീയെ ഏല്‍പിച്ചു പോയതായിരുന്നു അമ്മ.

എന്നാല്‍ 28കാരന്‍ കുട്ടിയെ കളിപ്പിക്കുന്നത് കാരണം കുറച്ചു സമയം സ്ഥലത്ത് നിന്ന് മാറിയതായിരുന്നു എന്ന് അവര്‍ പറയുന്നു. ഞായറാഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം നടന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

സംഭവം നടന്നയുടന്‍ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. യുവാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തു. അക്രമത്തിനിരയായ കുട്ടിയുടെ അടുത്ത ബന്ധുവാണ് പ്രതിയെന്ന പോലീസ് പറഞ്ഞു. കുട്ടി താമസിക്കുന്ന അതേ കെട്ടിടത്തിലാണ് ഈ ബന്ധുവും താമസിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...