മകളെ തട്ടിക്കൊണ്ടുപോയെന്ന് അച്ഛന്റെ പരാതി; ഒടുവില്‍ കേരളത്തില്‍ നിന്ന് ഒളിച്ചോടിയ കമിതാക്കള്‍ ഫേസ്ബുക്ക് ലൈവില്‍ വന്ന് വീട്ടുകാര്‍ക്ക് കൊടുത്തത് എട്ടിന്റെ പണി

വീട്ടുകാരുടെ പരാതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ നിന്ന് ഒളിച്ചോടി ബംഗളൂരുവില്‍ എത്തിയ കമിതാക്കള്‍ ഫേസ്ബുക്ക് ലൈവില്‍ വന്നു. പ്രണയിച്ച് ഒളിച്ചോടി ബംഗളൂരുവിലെത്തിയ എറണാകുളം സ്വദേശികളാണ് മറ്റ് വഴിയില്ലാതെ ഫെയ്സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരും ലൈവില്‍ വന്നത്.

വീട്ടുകാര്‍ക്ക് എട്ടിന്റെ പണിയാണ് ഫെയ്‌സ്ബുക്കിലൂടെ കമിതാക്കള്‍ കൊടുത്തത്. കേരളത്തിലേക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം പിതാവിനാണെന്നും ലൈവില്‍ പറഞ്ഞു.

വ്യത്യസ്ത ജാതിക്കാരായതിനാല്‍ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതം നല്‍കിയില്ല. തുടര്‍ന്ന് കഴിഞ്ഞ 16നാണ് ഇരുവരും ബംഗളൂരുവിലെത്തിയത്. ഇതിനിടയില്‍ മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് പിതാവ് പരാതി നല്‍കി. വിവരമറിഞ്ഞ് ഇരുവരും ഫെയ്സ്ബുക്ക് ലൈവിലെത്തുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular