കല്യാണത്തിന് എന്തൊക്കെ സംഭവിച്ചാലും ആ നടിയെ വിളിക്കില്ല: ദീപിക പദുകോണ്‍

മുംബൈ: വിവാഹത്തെപ്പറ്റി വലിയ സ്വപ്നങ്ങളൊന്നുമില്ല. പക്ഷെ വിവാഹമെന്നുണ്ടെങ്കില്‍ ബോളിവുഡില്‍ ആരെയൊക്കെ വിളിച്ചാലും ഒരു താരത്തെ മാത്രം ക്ഷണിക്കില്ലെന്ന് ബോളിവുഡ് താരം ദിപീക പദുകോണ്‍.വോഗ് ബിഎഫ്എഫിനു നല്‍കിയ അഭിമുഖത്തിലാണ് ദിപീക ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വിവാഹത്തിന് കത്രീന കൈഫിനെ ക്ഷണിക്കുമോയെന്ന് അവതാരകയുടെ ചോദ്യത്തിന് ദീപിക നോ എന്നാണ് ഉത്തരം നല്‍കിയത്.

ദീപികയും കത്രീനയും തമ്മില്‍ അത്ര രസത്തിലല്ലെന്ന് ബോളിവുഡില്‍ പരസ്യമായ രഹസ്യമാണ്. മുന്‍കാമുകന്‍ രണ്‍ബീര്‍ കപൂര്‍ കത്രീനയുമായി അടുത്തതാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം. ഇക്കാരണം കൊണ്ടാണ് കത്രീന-ദീപിക ബന്ധം ഉലഞ്ഞതുമെന്നും ബോളിവുഡില്‍ സംസാരം ഉണ്ട്.

ദീപികയുടെ വിവാഹത്തെപ്പറ്റി ചര്‍ച്ചകള്‍ ബോളിവുഡില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഇതേപ്പറ്റി വരുന്ന പലവാര്‍ത്തകളോടും ദീപിക മുഖം തിരിച്ചിരിക്കുകയാണ്.വിവാഹത്തെക്കുറിച്ച താന്‍ ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നാണ് ദീപിക പറഞ്ഞത്. ഉചിതമായ സമയത്ത് വിവാഹം കഴിക്കുമെന്നും ദീപിക അഭിമുഖത്തില്‍ പറയുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular