ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; റോജര്‍ ഫെഡറര്‍ക്ക് 20-ാം ഗ്രാന്‍സ്ലാം, ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യത്തെ ടെന്നീസ് കളിക്കാരന്‍

സ്വിസ് ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടം സ്വന്തമാക്കി. ക്രൊയേഷ്യന്‍ കളിക്കാരന്‍ മാരിന്‍ ചിലിച്ചിനെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 6-7(5), 63, 36, 61.റോജര്‍ ഫെഡററുടെ 20-ാം ഗ്രാന്‍സ്ലാം കിരിടമാണിത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യത്തെ ടെന്നീസ് കളിക്കാരനാണ് 36 വയസുകാരനായ ഫെഡറര്‍. 19 സ്ലാമുകള്‍ സ്വന്തമാക്കിയ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ആണ് രണ്ടാമത്.

ആറാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് ഫെഡറര്‍ സ്വന്തമാക്കിയത്. നൊവാക്ക് ജോകോവിക്, റോയ് എമേഴ്‌സണ്‍ എന്നിവരുടെ റെക്കോഡിനൊപ്പം ഇതോടെ ഫെഡറര്‍ എത്തി.

SHARE