ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: കന്നിക്കിരീടത്തില്‍ മുത്തമിട്ട് വോസ്‌നിയാക്കി

മെല്‍ബണ്‍: ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വോസ്‌നിയാക്കിക്ക് പ്രഥമ ഗ്രാന്‍ഡ്സ്ലാം കിരീടം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കലാശപ്പോരില്‍ റൊമാനിയയുടെ സിമോണ ഹാലപ്പിനെ വീഴ്ത്തിയാണ് വോസ്‌നിയാക്കി കന്നിക്കിരീടം സ്വന്തമാക്കിയത്. ജയത്തോടെ വോസ്‌നിയാക്കി ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് ഉയരുകയും ചെയ്തു.

ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് വോസ്‌നിയാക്കി വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 7-6 (72), 36, 64. രണ്ടാം സീഡ് വോസ്‌നിയാക്കിയെ ആദ്യ സെറ്റില്‍ ഹാലപ്പ് വിറപ്പിച്ചെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ചെടുത്താണ് മെല്‍ബണ്‍പാര്‍ക്കില്‍ ഡാനിഷ് താരം വെന്നിക്കൊടിപാറിച്ചത്. ഹാലപ്പില്‍നിന്നാണ് ലോക ഒന്നാം നമ്പര്‍ സ്ഥാനം വോസ്‌നിയാക്കി പിടിച്ചെടുത്തതെന്നതും അപൂര്‍വതയായി.

SHARE