സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ദോശ ചുട്ടു കൊടുത്ത് അനുശ്രീ!!! എല്ലാ നടീനടന്മാരും ഇത് കണ്ടു പഠിക്കണമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ഒട്ടും തലക്കനം ഇല്ലാത്ത താരമാണ് അനുശ്രീ. അനുശ്രീ എല്ലാ നടിമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ്. സെലിബ്രിറ്റി എന്ന തലക്കനം അഴിച്ച വെച്ച് സാധാരണക്കാരില്‍ സാധാരണക്കാരിയായാണ് അനുശ്രീ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നതും. വീണ്ടും ആരാധകര്‍ക്കും മറ്റു നടീനടന്മാര്‍ക്കും പ്രചോദനമായിരിക്കുകയാണ് അനുശ്രീയുടെ പുതിയ വീഡിയോ. പുതിയ സിനിമയുടെ സെറ്റില്‍ ലൊക്കേഷന്‍ ജീവനക്കാര്‍ക്ക് ദോശ ചുട്ടുകൊടുക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്ത എന്ന സിനിമയുടെ സെറ്റിലായിരുന്നു അനുശ്രീയുടെ പ്രവര്‍ത്തി. സമൂഹമാധ്യമത്തിലൂടെ ഇതിന്റെ വീഡിയോയും അനുശ്രീ പങ്കുവച്ചു.

എല്ലാ നടിമാര്‍ക്കും ഒരു മാതൃകയാണ് അനുശ്രീയെന്നും മറ്റു നടിമാര്‍ ഇത് കണ്ട് പഠിക്കണമെന്നും ആരാധകര്‍ അഭിപ്രായം രേഖപ്പെടുത്തി.

Similar Articles

Comments

Advertismentspot_img

Most Popular