‘അങ്കിളേ ഈ ചുണ്ട് എങ്ങനാ വിറപ്പിക്കുന്നേ..’ വിറപ്പിക്കുന്നതല്ല, വിറച്ചുപോയതാണ്; പ്രണവിന്റെ ചോദ്യത്തിന് സിദ്ധിഖിന്റെ മറുപടി ഇങ്ങനെ ആയിരിന്നു

താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ‘ആദി’ തീയേറ്ററുകള്‍ കീഴക്കി ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രം ഒരുക്കിയ ജിത്തു ജോസഫിനും പ്രണവിനും മികച്ച പ്രതികരണമാണ് പ്രേഷകരില്‍ നിന്ന് ലഭിക്കുന്നത്. ആഢംബര ജീവിതത്തോട് അകല്‍ച്ച പാലിക്കുന്ന വ്യക്തിയെന്ന രീതിയില്‍ പ്രണവിനെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കുന്നുണ്ട്. നിസാര കാര്യങ്ങള്‍ വളരെ കൗതുകത്തോടെ വീക്ഷിക്കുന്ന വ്യക്തിയാണ് പ്രണവ്.

ചിത്രത്തില്‍ പ്രണവിന്റെ അച്ഛനായി അഭിനയിച്ചത് സിദ്ദിഖായിരുന്നു. പ്രണവിനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് സിദ്ദിഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സിദ്ദിഖിന്റെ വാക്കുകള്‍:

സിനിമയില്‍ ഞാനും അപ്പുവും ചേര്‍ന്നുള്ള ഒരു ഇമോഷണല്‍ സീന്‍ ഉണ്ട്. അല്‍പം നീളം കൂടിയ ഷോര്‍ട്ട് ആയിരുന്നു. വളരെ ഇമോഷണലായി അവനോട് സംസാരിച്ചു, ജിത്തു ഓകെ പറഞ്ഞു. അതിന് ശേഷം അപ്പു എന്റെ അടുത്ത് വന്നു ചോദിച്ചു ‘ അങ്കിളേ, അതെങ്ങനാ ഈ ചുണ്ട് വിറക്കുന്നേ, ഇതുപോലെ എങ്ങനാ വിറപ്പിക്കുന്നേ’ എന്ന്.

അത് വിറപ്പിക്കുന്നതല്ല, വിറച്ചുപോയതാണെന്ന് ഞാന്‍ മറുപടി നല്‍കി. കൊച്ചുകുട്ടികളെപ്പോലെ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നല്ല രസം തോന്നും.

അതുപോലെ അവനെ കെട്ടിപ്പിടിക്കുന്ന സീനുണ്ട്. നിരവധി കോണിലാണ് ആ സീന്‍ എടുത്തത്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അവന്‍ എന്നെ നോക്കി. എന്താ നോക്കുന്നേ എന്ന് ചോദിച്ചപ്പോള്‍ ‘അല്ല, ഇത്രയും അധികം എന്നെ ആരും കെട്ടിപ്പിടിച്ചിട്ടില്ല’ എന്നായിരുന്നു മറുപടി.

മോഹന്‍ലാല്‍ അഭിനയിക്കുമ്പോഴാണ് അഭിനയം ഇത്ര ലളിതമാണെന്ന് തോന്നുന്നത്. യാതൊരു സ്ട്രെയിനും ഇല്ലാതെയാണ് ലാല്‍ അഭിനയിക്കുന്നത്. നമ്മള്‍ ചെയ്യുമ്പോള്‍ എല്ലാം കഷ്ടമാണെന്ന് തോന്നും. പ്രണവിനും അച്ഛന്റെ ആ കഴിവുണ്ട്.

Similar Articles

Comments

Advertisment

Most Popular

പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലെർ നാളെ വൈകിട്ട് 6 ന് പുറത്തിറങ്ങും

പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ട്രൈലെർ നാളെ വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും.. ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ് സരിഗമയും തീയറ്റർ...

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് ചെമ്പ് ഗ്രാമം

കോട്ടയം ജില്ലയിലെ ചെമ്പ് എന്ന ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ആദ്യം ഓർമ്മ വരുന്നത് മമ്മൂക്കയുടെ പേരാണ്. അദ്ദേഹത്തിന്റെ ജന്മനാടായ ചെമ്പ് ഗ്രാമത്തിലെ ആദി ശങ്കർ എന്ന കുട്ടിയുടെ ഓപ്പറേഷൻ പൂർണമായും...

ബാലകൃഷ്ണയും അനില്‍ രവിപുടിയും ഒന്നിക്കുന്ന NBK108 എന്ന ചിത്രത്തിന്റെ പുജ നടന്നു

നന്ദമുരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രത്തില്‍ ബിഗ് ബജറ്റ് ചിത്രമായ NBK108 ന്റെ പൂജ ഹൈദരാബാദില്‍ നടന്നു. സംവിധായകന്‍ അനില്‍ രവിപുടി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദില്‍ ആകും പൂര്‍ത്തിയാക്കുക. ചിത്രത്തില്‍ ബാലകൃഷ്ണ...