ഹിമാലയത്തില്‍ നിന്നുള്ള പ്രണവിന്റെ വിഡിയോ വൈറലാകുന്നു

കൊച്ചി: പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ ആദി തിയ്യേറ്ററില്‍ തകര്‍ക്കുമ്പോള്‍ താരം ഹിമാലയായാത്രയിലാണ്. പ്രണവ് നേരത്തെ തന്നെ സംവിധായകന്‍ ജിത്തു ജോസഫിനോട് പറഞ്ഞിരുന്നു. പ്രമോഷനും അഭിമുഖങ്ങള്‍ക്കും എന്നെ കാക്കേണ്ട. എന്നെ ഇതിനൊന്നും കിട്ടില്ല. ഞാന്‍ യാത്രയ്ക്ക് പുറപ്പെടുകയാണ്. അതുതന്നെയാണ് പുതിയ ആക്ഷന്‍ ഹീറോയായി തിളഞ്ഞുന്ന പ്രണവ് മോഹന്‍ലാലും ചെയ്യുന്നത്.

ആദിയെ കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം ആകുന്നത്. എന്നാല്‍ ആദി വിശേഷങ്ങളൊക്കെ പുറത്തുവരുമ്പോള്‍ അതിന്റെ ആവേശങ്ങളില്‍ നിന്നകന്ന് മഞ്ഞിലൂടെ നടക്കുകയാണ് പ്രണവ്. ആദിയെ കുറിച്ച് പറഞ്ഞതില്‍ കുറച്ചൊക്കെ കേട്ടു. തനിക്കിവിടെ ഫോണില്‍ റേഞ്ചില്ലെന്നാണ് മകന്‍ അമ്മ സുചിത്രയെ അറിയിച്ചത്.
സജീവ് സോമന്റെ ഫെയ്‌സ്ബുക്ക് കുറിപ്പും വീഡിയോയും അനുസരിച്ച് പ്രണവ് തന്റെ ജീവിതപര്യവേക്ഷണം തുടരുകയാണ്. തണുത്തുറഞ്ഞ ഹിമാലയത്തില്‍. എന്തായാലും പ്രണവ് ഹിമാലയത്തിലൂടെ നടക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular