ഈ അഭിനന്ദനം കൂടിപ്പോയോ…ആദിയെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറയുന്നത്

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി ഇന്നലെയാണ് പ്രദര്‍ശനം ആരംഭിച്ചത്. ചിത്രത്തെ പുകഴ്ത്തി പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും എന്നു വേണ്ട നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നടനും, സംവിധായകനുമായ വിനീത് ശ്രീനിവാസനും ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്.
‘ആദി കണ്ടിറങ്ങി. പാര്‍കൗര്‍ സ്റ്റണ്ട്‌സിന്റെ വലിയൊരു ആരാധകനെന്ന നിലയില്‍ ഞാന്‍ പറയട്ടെ, ബോണ്‍ സീരിസിലെ മാട്ട് ഡാമന്റെ പ്രകടനത്തേക്കാള്‍ മികച്ചു നില്‍ക്കുന്നത് പ്രണവ് ആണ്. ഈ അഭിനന്ദനം കൂടിപ്പോയോ എന്ന് ആളുകള്‍ ചിന്തിക്കുമായിരിക്കും. പക്ഷേ ഇതെന്റെ സത്യസന്ധമായ അഭിപ്രായമാണ്. ഈ സിനിമയില്‍ പ്രണവ് എടുത്ത കഷ്ടപ്പാടിന്റെ പേരിലും ആദി കണ്ട് പ്രോത്സാഹിപ്പിക്കണം.’വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
പ്രണവിന്റെ വിസ്മയിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത. പാര്‍ക്കൗര്‍ എന്ന സ്റ്റണ്ട് രീതിയാണ് ഈ ചിത്രത്തില്‍ പ്രണവ് അവതരിപ്പിച്ചിരിക്കുന്നത്. സിദ്ധിഖ്, അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജീത്തുവിന്റെ ഒന്‍പതാമത്തെ ചിത്രമാണ് ഇത്. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍...