സഹ സംവിധായകരുടെ മോശം സാമ്പത്തികസ്ഥിതി; സഹായം നല്‍കി സൂര്യ

അടുത്തിടെ ജോലിക്കാരന്റെ വിവാഹത്തിന് സൂര്യ കുടുംബ സമേതം എത്തിയതിന്റെ വീഡിയോ വൈറലായിരുന്നു. അതിനു പിന്നാലെ സൂര്യയുടെ സഹായ മനസ്‌കതയെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ വിഘ്‌നേശ് ശിവ. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ… എന്റെ സഹ സംവിധായകരുടെ മോശം സാമ്പത്തികസ്ഥിതിയെ കുറിച്ച് ഞാന്‍ സൂര്യയോട് പറഞ്ഞു. പിറ്റേദിവസം തന്നെ അവരെ സഹായിക്കാന്‍ സൂര്യ തയ്യാറായി. സമൂഹത്തിനു വേണ്ടി അദ്ദേഹം ഒരുപാട് ചെയ്യുന്നുണ്ട്, ഒരു പബ്ലിസിറ്റിയുമില്ലാതെ. അതാണ് വെളളിത്തിരയിലും നല്ല സന്ദേശങ്ങളും ഉള്ള സിനിമ ചെയ്യാന്‍ കാരണം- വിഘ്‌നേശ് ശിവന്‍ പറയുന്നു. സൂര്യയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ താനെ സേര്‍ന്ധ കൂട്ടം സംവിധാനം ചെയ്തത് വിഘ്‌നേശ് ശിവനായിരുന്നു. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായകന്‍ ശിവകാര്‍ത്തികേയനാണ്.

Similar Articles

Comments

Advertisment

Most Popular

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍...