തമിഴ് സിനിമയില്‍ വിനയത്തിന് പേരു കേട്ട നടന്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റത്തരമേ ഉണ്ടാവൂ… വിജയ് സേതുപതി… താരത്തിന്റെ പുതിയ വിഡിയോ വൈറലാകുന്നു

തമിഴ് സിനിമയില്‍ വിനയത്തിന് പേരു കേട്ട നടന്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റത്തരമേ ഉണ്ടാവൂ… വിജയ് സേതുപതി… ആരാധകരുടെ സ്‌നേഹത്തിന് തറയില്‍ ഇരുന്ന് ഉത്തരം പറയുന്ന വിജയ് സേതുപതിയുടെ പുതിയ വിഡിയോ ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ അംഗവൈകല്യമുള്ള ആരാധകനൊപ്പം സെല്‍ഫി എടുക്കാനായി നിലത്തിരുന്ന വിജയ് സേതുപതിയുടെ വാര്‍ത്തയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
യഥാര്‍ത്ഥ കലാഹൃദയമുള്ള ഒരാള്‍ക്കു മാത്രമേ ഇങ്ങനെ സാധാരണക്കാരായ ആരാധകരോട് ഇടപെടാന്‍ സാധിക്കൂ എന്ന തരത്തിലുള്ള കമന്റുകളാണ് ഈ സംഭവത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. അതിനു പിന്നാലെ മറ്റൊരു വീഡിയോ പുറത്തു വന്നിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ഒരു നല്ല നാള്‍ പാര്‍ത്തു സൊല്‍റേനിന്റെ പ്രമോഷന്‍ പരിപാടിയ്‌ക്കെത്തിയ താരം സ്‌റ്റേജില്‍ നിലത്തിരിക്കുന്നതാണ് വീഡിയോ.
വിജയ് സേതുപതിയോട് ആരാധകരുടെ എല്ലാ ചോദ്യത്തിനും സമാധാനത്തോടെ ഇരുത്ത് ഉത്തരം നല്‍കണമെന്ന് അവതാരക പറഞ്ഞു. ഇതു കേട്ടയുടന്‍ തന്നെ രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ താരം നിലത്തിരിക്കുകയായിരുന്നു. ചിത്രത്തിലെ മറ്റു നടന്‍മാരും വിജയ് ആവശ്യപ്പെട്ട പ്രകാരം നിലത്തിരുന്നു. താരത്തിന്റെ ഈ എളിമയെ കരഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്‌

Similar Articles

Comments

Advertisment

Most Popular

ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ...

എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍...

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത...