സോക്‌സ് ധരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം!!

സ്ത്രീകള്‍ സോക്സ് ധരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രതിമൂര്‍ച്ഛയ്ക്ക് സഹായകമാകുമെന്ന് പഠനം. ഡച്ച് ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. സോക്സ് ധരിക്കാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്കും രതിമൂര്‍ച്ഛ അനുഭവപ്പെടാറുണ്ട്. എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് സോക്സ് ഇട്ട സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കൂടുതലാണ്. കാരണം കാലുകള്‍ തണുത്തിരിക്കുന്നതു സ്ത്രീകളില്‍ രതിമൂര്‍ച്ഛയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്.

കാലില്‍ സോക്സ് ധരിക്കുന്നത് ശരീരത്തിനു മുഴുവന്‍ ചൂടു നല്‍കുകയും അതു ശരീരത്തിലെ രക്തയോട്ടം വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്യും. ശരീരത്തിനു ചൂട് ലഭിക്കുന്നതോടെ സെക്സ് ഹോര്‍മണുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാകും. കോള്‍ഡ് ഫീറ്റ് പോലെയുള്ള പ്രശ്നം ഉള്ളവര്‍ക്കു പലപ്പോഴും കിടപ്പറ ആസ്വദിക്കാന്‍ കഴിയാറില്ല. ഇതിനൊരു മികച്ച പരിഹാരമാണു സോക്സ് ഉപയോഗിക്കുക എന്നത്. കൂടാതെ സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെക്കുറിച്ചു കൂടുതല്‍ ബോധവതികളാണ്. ശരീരത്തിനെക്കുറിച്ചുള്ള അപകര്‍ഷത ബോധം സെക്സില്‍ നിന്നു വിട്ടു നില്‍ക്കാന്‍ സ്ത്രീയെ പ്രേരിപ്പിക്കും. പലപ്പോഴും സ്ത്രീകള്‍ കാലുകളുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ അതീവ ബോധവതികളായിരിക്കും. അതുകൊണ്ടു തന്നെ സോക്സ് ധരിക്കുന്നത് ഇത്തരം അപകര്‍ഷത ബോധത്തിനു മികച്ച പരിഹാരമാണ്.

Similar Articles

Comments

Advertisment

Most Popular

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍...