ജനിക്കാന്‍ പോകുന്ന കുട്ടിയ്ക്ക് ആരുടെ ഛായ ആണെന്ന് ഈ ആപ്പ് പറയും… കുട്ടി എങ്ങനെ ആകുമെന്ന് അറിയാൻ പുതിയ ആപ്പ്

ജനിക്കാന്‍ പോകുന്ന കുട്ടി ആണാണോ അതോ പെണ്ണാണോ എന്ന് അറിയാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. പക്ഷെ കുട്ടി ആരെപ്പോലെ ഇരിക്കും എന്നറിയണമെങ്കില്‍ കുട്ടി പുറത്തെത്തിയാലേ സാധിക്കൂ. എന്നാല്‍ ജനിക്കാന്‍ പോകുന്ന കുട്ടി അച്ഛനെ പോലെയാണോ അമ്മയെ പോലെയാണോ ഇരിക്കുന്നതെന്നറിയാന്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ബേബി ഗ്ലിംപ്‌സ്.

മാതാപിതാക്കളുടെ ഡിഎന്‍എ സാംപിള്‍ വിശകലനം ചെയ്തുകൊണ്ടാണ് ജനിക്കാന്‍പോകുന്ന കുഞ്ഞിന്റെ ചിത്രം ബേബി ഗ്ലിംപ്സ് ആപ്പ് തയ്യാറാക്കുന്നത്. ജനിക്കുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന് അറിയാനുള്ള ജനിതക പരിശോധന ഇപ്പോള്‍ സാര്‍വ്വത്രികമാണ്. എന്നാല്‍ ജനിതക വിശകലനത്തിലൂടെ കുട്ടി എങ്ങനെയെരിക്കുമെന്ന പരിശോധനഫലം ഒരു ആപ്പ് നല്‍കുന്നത് പുതിയ കാര്യമാണെന്നാണ് ബേബി ഗ്ലിംപ്സിന്റെ അവകാശവാദം.

എന്നാല്‍ ആരോഗ്യമേഖലയിലുള്ളവര്‍ ഇത്തരം പരിശോധനകളെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പരിശോധനകള്‍ക്ക് വിധേയമാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ദ സെന്റര്‍ ഫോര്‍ ഡിസീസ് ആന്‍ഡ് പ്രിവന്‍ഷന്‍ നല്‍കുന്ന മുന്നറിയിപ്പ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7