ജസീറ എയര്‍വെയ്‌സ് കൊച്ചിയിലേക്ക്

കൊച്ചി: കൊച്ചിയില്‍ നിന്നും ആഴ്ചയില്‍ നാല് സര്‍വീസുകളുമായികുവൈത്തിലെ മുന്‍നിര ബജറ്റ് വ്യോമയാന കമ്പനിയായ ജസീറ എയര്‍വെയ്‌സ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ട്രാവല്‍ ഏജന്റുമാരും പങ്കെടുത്ത ചടങ്ങില്‍ വച്ച് പുതിയ സര്‍വീസ് ഉദ്ഘാടനം ചെയ്തു.
ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവയ്ക്ക് പിന്നാലെ ജസീറയുടെ സേവനം ലഭ്യമായ രാജ്യത്തെ മൂന്നാമത്തെ വിമാനത്താവളമാണ് കൊച്ചിയിലേത് . ജനുവരി പതിനെട്ടാം തീയതി മുതലാണ് കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്ക് ജസീറ എയര്‍ വെയ്‌സ് നേരിട്ട് സര്‍വീസ് ആരംഭിച്ചത്.തിങ്കള്‍ ,ചൊവ്വ ,വ്യാഴം ,ഞായര്‍ എന്നിങ്ങനെ ആഴ്ചയില്‍ നാലുദിവസം ആണ് കൊച്ചിയില്‍ നിന്നും കുവൈത്തിലേക്കുള്ള സര്‍വീസുകള്‍ . രാത്രി 8.55 ന് കൊച്ചിയില്‍ നിന്നും തിരിക്കുന്ന വിമാനം പുലര്‍ച്ചെ 12. 45 ന് കുവൈത്തില്‍ എത്തും. തിരിച്ച് ഉച്ചയ്ക്ക് 12. 45 ന് പുറപ്പെടുന്ന വിമാനം രാത്രി 8ന് കൊച്ചിയിലെത്തും. ഇന്ത്യയിലെ സേവന ശൃംഖല വിപുലപ്പെടുത്തുന്നതിനായി നിരന്തരമായി പ്രയത്‌നിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും മൂന്നാമത്തെ പട്ടണത്തിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞത് അഭിമാനാര്‍ഹമാണ് എന്നും ജസീറ എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രോഹിത്ത് രാമചന്ദ്രന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular