എനിക്ക് കൂടുതല്‍ ബോധ്യമായി എനിക്ക് കൈവന്ന ഈ ഭാഗ്യത്തിന്റെ ആഴം, ലഭിച്ച സ്നേഹം മുഴുവന്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്ന അവരുടെ കമലാ ദാസിനോടുള്ളതായിരുന്നു എന്ന് മഞ്ജു വാര്യര്‍

മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയാകുമ്പോള്‍ ഏറ്റവും ആഹ്ലാദിക്കുന്നത് ഇപ്പോള്‍ മഞ്ജുവായിരിക്കും. ആ കഥാപാത്രത്തിന്റെ ആഴമറിഞ്ഞ് അതില്‍ ജീവിക്കുകയാണ് മഞ്ജു. തനിക്ക് കൈവന്ന ഭാഗ്യത്തിന്റെ ആഴം കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് മഞ്ജു പറയുന്നത്.

‘ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്നേഹിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോള്‍ എനിക്ക് കൂടുതല്‍ ബോധ്യമായി എനിക്ക് കൈവന്ന ഈ ഭാഗ്യത്തിന്റെ ആഴം’- സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ വിമന്‍സ് റൈറ്റേഴ്സ് ഫെസ്റ്റിവല്‍ ഇന്‍ സിംഗപ്പൂരില്‍ പങ്കെടുത്തശേഷം മഞ്ജു പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഫെസ്റ്റിവലിലെ അനുഭവം പങ്കുവച്ചത്. തനിക്കവിടെ ലഭിച്ച സ്നേഹം മുഴുവന്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്ന അവരുടെ കമലാ ദാസിനോടുള്ളതായിരുന്നു എന്നും മഞ്ജു തന്റെ ഫേസിബുക്ക് പേജില്‍ കുറിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular