പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം ചിത്രം അന്‍വര്‍ റഷീദിനൊപ്പം

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ്. ആദിയ്ക്ക് ശേഷം പ്രണവ് നായകനായി എത്തുന്നത് നവാഗതനായ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും ഈ ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.പറവ, ബാംഗ്ളൂര്‍ ഡെയ്സ്, പ്രേമം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായ അന്‍വര്‍ റഷീദ് ഇപ്പോള്‍ ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന്റെ അണിയറയിലാണ്.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ആദി ജനുവരി 26ന് റിലീസ് ചെയ്യാന്‍ ഇരിക്കെയാണ് പ്രണവിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. പ്രണവ് സിനിമയില്‍ തന്നെ നിലനില്‍ക്കുമെന്ന സൂചനയാണ് ഈ വാര്‍ത്തയോട് കൂടി പുറത്തുവരുന്നത്.

Similar Articles

Comments

Advertisment

Most Popular

“പ്രണയ വിലാസം തീയേറ്ററുകളിലേക്ക്

സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന " പ്രണയ വിലാസം ഫെബ്രുവരി 17ന്...

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...