പോണ്‍താരം മിയ മല്‍കോവ പിന്നിലാക്കിയത് മോദിയെ, ഇതൊക്കെ എന്തെന്ന് രാം ഗോപാല്‍ വര്‍മ്മ

ജനപ്രീതിയില്‍ നരേന്ദ്ര മോദിയും മുകേഷ് അംബാനിയുമൊക്കെ തന്റെ നായികയ്ക്ക് പിന്നിലാണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഗൂഗിളിന്റെ സെര്‍ച്ച് ട്രെന്‍ഡ്സ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത് നായിക മിയ മല്‍ക്കോവ നരേന്ദ്ര മോദിയെക്കാളും അംബാനിയേക്കാളും മുകളിലാണെന്ന് ആര്‍ജിവി സമര്‍ത്ഥിക്കുന്നത്.

ജനുവരി 12 മുതല്‍ ഇന്നലെ വരെയുള്ള കണക്കുകളാണ് ആര്‍ജിവി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെയ്ക്കുന്നത്.സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമ രംഗത്തേക്ക് എത്തുന്ന പോണ്‍ നായിക എന്ന വിശേഷണത്തോടെയാണ് രാം ഗോപാല്‍ വര്‍മ്മ ജിഎസ്ടിയിലൂടെ മിയ മല്‍ക്കോവയെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ട്രെയിലറിന് പിന്നാലെ ഷൂട്ടിംഗ് സമയത്തെ ചിത്രങ്ങള്‍ ചോര്‍ന്നതും വൈറലായിരുന്നു.

നേരത്തെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക്ക് വിമന്‍ അസോസിയേഷന്‍ രാംഗോപാല്‍ വര്‍മ്മയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ദൈവവും ലൈംഗികതയും തമ്മിലുള്ള ബന്ധം സംവിധായകന്‍ വിശദീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. ആര്‍ജിവിയുടെ കോലം കത്തിച്ചായിരുന്നു വനിതകളുടെ പ്രതിഷേധം.

Similar Articles

Comments

Advertismentspot_img

Most Popular