തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് ഉറപ്പില്ല, ഫോണ്‍കെണി കേസില്‍ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ പുതിയ വഴിത്തിരിവ്. സംഭവത്തത്തെത്തുടര്‍ന്ന് ഗതാഗതമന്ത്രി സ്ഥാനത്തു നിന്നു രാജിവച്ച എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തക കോടതിയെ അറിയിച്ചു.തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയില്‍ വച്ച് മോശമായി പെരുമാറിയിട്ടില്ലെന്നും ഇവര്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ മൊഴി നല്‍കി. കേസില്‍ അടുത്ത ശനിയാഴ്ച കോടതി വിധി പറയും.

ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന കേസ് നേരത്തെ ഒത്തുതീര്‍പ്പാക്കിയിരുന്നു. കേസില്‍ കുറ്റവിമുക്തനായാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയേക്കും.

Similar Articles

Comments

Advertismentspot_img

Most Popular