സഹപ്രവര്‍ത്തകന്റെ നാലു വയസുകാരിയായ മകളെ പീഡിപ്പിച്ച ജവാന് ശിക്ഷ ഇളവ് അനുവദിച്ച് സൈനിക കോടതി; ശിക്ഷ പകുതിയായി വെട്ടിച്ചുരുക്കി

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകന്റെ നാലുവയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിക്കുന്ന ജവാന്റെ തടവ് കാലാവധി പകുതിയായി കുറച്ച് സൈനിക കോടതി. മുന്‍ ശിപായി പ്രേംജിത്ത് സിങ്ങിന്റെ ശിക്ഷയാണ് സൈനിക കോടതി കുറച്ചത്.

2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രേംജിത്ത് സിങ് കുട്ടികളുടെ പാര്‍ക്കില്‍ പോകുകയും റൂര്‍ക്കി മിലിറ്ററി സ്റ്റേഷനിലെ ഹവീല്‍ദാറിന്റെ നാലുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

തുടര്‍ന്ന് ആര്‍മി ജനറല്‍ നടത്തിയ കോര്‍ട്ട് മാര്‍ഷലില്‍ പ്രേംജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അദ്ദേഹത്തിനെ ജോലിയില്‍ നിന്ന് പുറത്താക്കുകയും അഞ്ചുവര്‍ഷത്തെ തടവിനു ശിക്ഷിക്കുകയുമായിരുന്നു. ഈ ശിക്ഷയാണ് സൈനിക കോടതി ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.

പെണ്‍കുട്ടിയുടെ പിതാവ് അടുത്ത് നില്‍ക്കെയാണ് പ്രേംജിത്ത് സിങ് കുട്ടിയോട് അപമര്യാദയായി പെരുമാറിയതെന്നാണ് കേസ് വിശദാംശങ്ങളില്‍ പറയുന്നത്. ഇയാള്‍ കുട്ടിയുടെ അടുത്തേക്ക് പോയി കുട്ടിയുടെ കൈപിടിച്ച് ഇയാളുടെ ലൈംഗികാവയവത്തില്‍ വയ്ക്കുന്നതായി കുട്ടിയുടെ പിതാവ് കണ്ടിരുന്നുവെന്നും പറയുന്നു.

ഈ സംഭവം നടക്കുമ്പോള്‍ മറ്റു കുട്ടികളുടെ രക്ഷിതാക്കളും സ്ഥലത്തുണ്ടായിരുന്നതായി കേസ് വിശദാംശങ്ങളില്‍ പറയുന്നു. ഈ കേസ് പരിഗണിച്ച ആംഡ് ഫോഴ്സ് ട്രിബ്യൂണല്‍ ലക്നൗ ബെഞ്ചാണ് പ്രേംജിത്ത് സിങ്ങിന്റെ ശിക്ഷ ഇളവുചെയ്തത്.

പ്രേംജിത്ത് കുട്ടിയുടെ കൈ ലൈംഗികാവയത്തില്‍ വച്ചുവെന്നത് സംശയലേശമന്യേ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞാണ് കോടതി ശിക്ഷ ഇളവു ചെയ്തത്.

‘പെണ്‍കുട്ടിയുടെ ശരീരത്തിലോ ലൈംഗികാവയത്തിലോ യാതൊരു പരിക്കും സംഭവിച്ചിട്ടില്ല. അതിനാല്‍ ഈ കേസിനെ ലൈംഗികപീഡനമായി പരിഗണിക്കാനാവുമോ? എന്നാണ് കോടതി ചോദിച്ചത്.

Similar Articles

Comments

Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...